30 years of evergreen movie pappayude swantham appoos.. ❤️

0

 30 years of evergreen movie pappayude swantham appoos.. ❤️



യേശുദാസും, ഇളയരാജയും, ഫാസിലും, മമ്മൂക്കയും, ബിജു തിരുമലയും, ജാനകി അമ്മയുക്കെ ചേർന്ന് എക്കാലത്തും മലയാളിയുടെ ചങ്കിൽ കൊത്തിയ അതിമനോഹര ഗാനങ്ങളാണ് പപ്പയുടെ സ്വന്തം അപ്പൂസിന്റെ ജീവൻ..


എത്ര കേട്ടാലും മതിവരാത്ത ഒടുക്കത്ത ഫീൽ തരുന്ന ഗംഭീര ഗാനങ്ങളും, അതിനൊത്ത സീനുകളും.. 😘


"സ്നേഹത്തിൻ പൂഞ്ചോലാ തീരത്തിൽ നാമെത്തും നേരം.. ഇന്നേരം..

"മോഹത്തിൻ പൂന്നുള്ളിൽ മാല്യങ്ങൾ കോർക്കുന്ന കാലം.. പൂക്കാലം"


"ഓലത്തുമ്പത്തിരുന്ന് ഊയലാടും ചെല്ല പൈങ്കിളി..

"എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടടി"


"എൻ പൂവേ പൊൻ പൂവേ, ആരീരാരം പൂവേ..

കനവും നി നിനവും വായോ വായോ വാവേ"


എന്നീ ഗാനങ്ങൾ മലയാള സിനിമയേ ഉഴുതു മറിച്ച അത്ഭുത സൃഷ്ട്ടികളാണ്. മക്കളെ മടിയിൽ വെച്ച് ഈ പാട്ടുകളൊന്ന് പാടി നോക്ക്‌. കണ്ണീരോടെ അവന്റെ/അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുക്കാതെ അവസാനിപ്പിക്കാനാവില്ല. പക്കാ ഫാസിൽ മാജിക്ക്..


1992 ലെ ഓണത്തിന് റിലീസായ അപ്പൂസിന് കേരളത്തിലെ തീയേറ്ററുകളിൽ ആദ്യ ആഴ്ച്ച യുവാക്കളുടെ തിരക്ക് ആയിരുന്നെങ്കിൽ പിന്നീടങ്ങോട്ട് കുടുംബ പ്രേക്ഷകരുടെ പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും ഒരു ബഹളം തന്നെയായിരുന്നു..


തീയേറ്ററികത്ത് അപ്പൂസ് ക്ലൈമാക്സ്‌ കാണുമ്പോൾ സ്ത്രീകളൊക്കെ കരച്ചിലായിരുന്നു. കാരണം, അത്രമാത്രം ആർദ്രമായിരുന്നു ഇതിലെ അഭിനേതാക്കളുടെ പ്രകടനവും, പാട്ടും, തിരക്കഥയും..


മോഹൻലാൽ അടക്കം മറ്റു താരങ്ങളുടെ യോദ്ധയും, വിയറ്റ്‌നാം കോളനിയടക്കം പക്കാ എന്റെർറ്റൈനർ ചിത്രങ്ങൾ ആ വർഷം ഉണ്ടായിട്ട് കൂടി ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി അപ്പൂസ് മാറി. അതും അച്ചൻ - മകൻ ഫാമിലി ഡ്രാമ ഒക്കെ ഇത്രയും വലിയ വിജയം ആയത് അന്നത്തെ മമ്മൂട്ടിയുടെ ഫാമിലി സപ്പോർട്ട് അന്യായമായിരുന്നത് കൊണ്ട് മാത്രമാണ്. അവൈലബിൾ റിപ്പോർട്ട്‌ അടിസ്ഥാനത്തിൽ A ക്ലാസ്സ്‌ തിയേറ്ററിൽ നിന്ന് ആദ്യമായി 2 crore കിട്ടിയ പടമാണ് അപ്പൂസ്.. 🔥🔥



Post a Comment

0Comments
Post a Comment (0)