21 Years Of ദുബായ്
മലയാള സിനിമ അന്നുവരെ കണ്ടതിൽ ഏറ്റവും ബഡ്ജറ്റിലും ഹൈപ്പിലും ഇറങ്ങിയ ചിത്രം... കേരളത്തിൽ 45 സ്ക്രീനുകളിൽ റെക്കോർഡ് റിലീസ്..Earthsuttering ഓപ്പണിങ് ആയിരുന്നു ചിത്രത്തിന്..
ആദ്യദിനം 50 ലക്ഷം മുകളിൽ ഗ്രോസ് കളക്ഷൻ നേടി Fd റെക്കോർഡ് ഇട്ട ചിത്രം.. തകർത്തത് മമ്മൂക്കയുടെ തന്നെ വല്യേട്ടന്റെ റെക്കോർഡ്. 4 ദിവസം കൊണ്ട് 82 ലക്ഷം ആയിരുന്നു ദുബായ് ക്കു ലഭിച്ച ഷെയർ. അതായത് 4 ദിവസം കൊണ്ട് 2.5 കൊടിയോളം ഗ്രോസ് കളക്ഷൻ . ആദ്യ ആഴ്ച കൊണ്ട് തന്നെ 3 കോടിയോളം ഗ്രോസ് കളക്ഷൻ വാരിയ ചിത്രത്തിനു ആദ്യത്തെ മൂന്ന് ദിവസം ബാൽക്കണി 60 രൂപ, ഫസ്റ്റ് ക്ലാസ്സ് 50 രൂപ ആയിരുന്നു ടിക്കറ്റ് റേറ്റ്.
ഒരു കൊല്ലത്തോളം പെട്ടിയിലിരുന്നു റിലീസ് മാറി മറഞ്ഞ് വന്ന പടമായിരുന്നു ദുബായ്.. ഒടുക്കം ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസ് ആയത്.
പരാജയം ഉറപ്പിച്ചു വന്ന ചിത്രം എന്ന് തന്നെ പറയാം..3 മണിക്കൂർ 25 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഒരു കാമ്പോ കഴമ്പോ ഇല്ലാതെ പോയി..കണക്കില്ലാതെ വർധിച്ച നിർമ്മാണ ചിലവും. 5 കൊടിയോളം ആയിരിന്നു ദുബായ് യുടെ ബഡ്ജറ്റ്.
രഞ്ജി പണിക്കരുടെ ഏറ്റവും മോശം സ്ക്രിപ്റ്റ്.. രഞ്ജി പണിക്കരുടെ ഡയലോഗുകൾ തിരമാലകൾ പോലെ തിരശീലയിൽ അലയടിപ്പിക്കാൻ പോന്ന മമ്മൂട്ടി ക്ക് എടുത്തു പറയാൻ പോലും നല്ലൊരു ഡയലോഗ് പോലും ഇതിൽ ഇല്ല.. മൊത്തത്തിൽ പറഞ്ഞാൽ ഒന്നര വർഷമായി പല ഷെഡ്യുളുകളായി ഒരു നനഞ്ഞ പടക്കമായിയാണ് ജോഷി പടം പൂർത്തിയാക്കിയത്.
ജോഷി - രഞ്ജിപണിക്കർ കോമ്പോയിൽ ആകെ ഇറങ്ങിയ നാല് ചിത്രങ്ങൾ ലേലം,പത്രം,ദുബായ്,പ്രജ.. ഇതിൽ നല്ലൊരു കഥയോ ശൈലിയോ ഒന്നും ഇല്ലാത്ത ചിത്രമേതെന്ന് ചോദിച്ചാൽ ദുബായ് എന്നു തന്നെ പറയാം.. പ്രജ ഒക്കെ പരാജയം ആയത് മോഹൻലാൽ നെ കാസ്റ് ചെയ്തതാണ്. പ്രജ യുടെ ഔട്ട് പുട്ട് എങ്കിലും ഉണ്ടായിരുന്നേൽ ഓൾ ടൈം റെക്കോർഡ് വിജയം ആയിരുന്നേനെ ദുബായ്.