മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഐക്കണിക് ക്യാരക്ടർ പിറന്നിട്ട് ഇന്നേക്ക് 36 വർഷം.!❤️
Yes.. Most Sensational Character Of Mollywood Since From 1986..!
Inspector 'BALRAM'
ഇൻസ്പെക്ടർ എന്നു പറഞ്ഞാൽ ബൽറാം എന്ന് കൂട്ടിച്ചേർക്കുന്ന സാംസ്കാരിക പാരമ്പര്യത്തിലേക്ക് മലയാളികളെ കൊണ്ടു ചെന്നെത്തിച്ച സിനിമയാണ് ആവനാഴി. പോലീസ് ഇൻസ്പെക്ടർ എന്നാൽ ആക്രോശിക്കുന്ന യുവത്വമാണ് എന്ന് ഒരു ശരാരശി മലയാളിയെ സ്വൽപം പരിഭാന്ത്രിയോടെ പറഞ്ഞു പഠിപ്പിച്ചതും, ശീലിപ്പിച്ചതും ഈ ബൽറാമും ആവനാഴിയും തന്നെയാണ് എന്നതാണ് വാസ്തവം..
1986 സെപ്റ്റംബർ 12 ന് തിരുവോണ ദിനത്തിലാണ് ആവനാഴി റീലീസ് ആകുന്നത്. മലയാള സിനിമ അന്നേ വരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ വിജയത്തിന് സാക്ഷിയാവുക കൂടിയായിരുന്നു ആക്ഷരാർഥത്തിൽ അന്നേ ദിവസം..!!
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു നായകന്റെ ഇൻട്രോക്ക് പോലും ഇത്ര മാത്രം Build Up കൊടുത്ത ഒരു സിനിമ 1980കളുടെ ചരിത്രത്തിൽ ആദ്യമായിരിക്കും.!
"Black Cow Boy Coat And Black Gipsy Cap With Terrific BGM"..!🔥
സിനിമ കണ്ടു കൈയ്യടിച്ചിരുന്ന 80's കാലത്തെ പ്രേക്ഷകരെ കൊണ്ട് ഇൻട്രോ കാണിച്ചു കൈയ്യടി മേടിച്ച ആദ്യത്തെ മുതൽ 'ഇൻസ്‌പെക്ടർ ബൽറാം' എന്ന ചൂടൻ പോലീസ് ഓഫീസർ ആണ്.!🔥
ഇൻട്രോ മുതൽ ഓരോ സീനും അന്നത്തെ മലയാളികൾ ഒരു പോലെ ഏറ്റെടുത്തപ്പോൾ പിറന്നത് അങ്ങാടിക്ക് ശേഷം മലയാള സിനിമ അത്രമേൽ ആഘോഷമാക്കിയ മെഗാ മാസ്സ് സിനിമയും, മമ്മൂട്ടി എന്ന താരങ്ങളുടെ താരവും..!! സ്റ്റേജ് പ്രോഗ്രാമുകളിലും, മിമിക്രി വേദികളിലും Reference കളുടെ പൊടിപൂരം തന്നെയായിരുന്നു പിന്നീട്. അങ്ങാടിക്ക് ശേഷം ആ പതിറ്റാണ്ടിൽ ഇത്രമാത്രം Reference വന്ന മറ്റൊരു മൂവിയും 80 ന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അന്ന് ഇത്രമാത്രം തിയേറ്ററിലും, മിനി സ്ക്രീനിലും, ഓഫ് സ്ക്രീനിലും ആഘോഷമാക്കിയ ഒരു മൂവിയും വേറെ വേറെ ഉണ്ടായിട്ടില്ല..!!🔥
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച മറ്റൊരു പോലീസ് ചിത്രമായ സുരേഷ്ഗോപിയുടെ കമ്മീഷണറിൽ പോലും ആവനാഴി Reference കൊണ്ട് തന്നെ തുടക്കം കുറിച്ചു എങ്കിൽ ആവനാഴി ഉണ്ടാക്കിയ തരംഗം ചില്ലറ ഒന്നുമല്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.!😅
1986 September 12 ന് 20 ഓളം തീയേറ്ററുകളിൽ അന്നേ വരെ കണ്ടതിൽ വെച്ചു ഏറ്റവും വലിയ ഹൈപ്പിലാണ് ആവനാഴി റിലീസ് ആകുന്നത്. സർവകാല റെക്കോർഡ് ഇനിഷ്യൽ കളക്ഷനോടെ തുടക്കം കുറിച്ച ചിത്രം റിലീസ് ചെയ്ത് 20 തിയേറ്ററിലും റെഗുലർ ഷോസോടെ 25 ദിവസം പൂർത്തിയാക്കുന്ന ആദ്യ മലയാള ചിത്രമായി മാറി..
First 7 days It Has Reported To have a record whooping Amount Of 21lak and 5lak Tiket Sales..
86 ൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരി പടമായ രാജാവിന്റെ മകന്റെ മൊത്തം കളക്ഷൻ പോലും 85 ലക്ഷത്തിനും താഴെ ആണെന്ന് ഓർക്കുമ്പോളാണ് ആവനാഴി ഉണ്ടാക്കിയ തരംഗം എത്രമാത്രം വലുതായിരുന്നു എന്ന് മനസ്സിലാവുന്നത്..!!
റിലീസ് ചെയ്ത് 11 തിയേറ്ററിൽ 50 ദിവസം പൂർത്തിയാക്കി Long Runലും Initial Collectionലും പുതു റെക്കോർഡുകൾ സൃഷ്ടിച്ചു...!🔥
മോഹൻലാലിന്റെ കരിയറിലെ മറ്റൊരു ബിഗ് ഹിറ്റ് ആയ 'ഇരുപതാം നൂറ്റാണ്ട്' പോലും 50 ദിവസം തികയ്ക്കുന്നത് 8 ഇടത്ത് മാത്രമുള്ളപ്പോളാണ് Initial ൽ അടക്കം സർവകാല റെക്കോർഡ് സൃഷ്ടിച്ചിട്ടു പോലും ആവനാഴിയുടെ ഈ അപരാചിത Run..!!🔥
ഒരു പോലെ Initial ലും Long Run ലും റെക്കോർഡ് സൃഷ്ടിച്ച ആവനാഴിക്ക് മുകളിൽ നിൽക്കുന്ന ഒരു സിനിമ 80s ൽ തന്നെ അധികമൊന്നും ഉണ്ടായികാണില്ല..!!
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരി പടമായി സർവകാല റെക്കോർഡുകൾ ബേധിച്ച സിനിമ 98 ൽ വീണ്ടും റീ റീലീസ് ചെയ്തപ്പോൾ പോലും പുതു റെക്കോർഡുകൾ സൃഷ്ടിച്ചു. തിരുവനന്തപുരം അതുല്യ കോംപ്ലസിൽ 50 ദിവസം പൂർത്തിയാക്കിയ ആവനാഴി റീ റീലീസ് ചിത്രങ്ങളിൽ കുട്ടിചാത്തന് ശേഷം 50 ദിവസം പൂർത്തിയാക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി മാറി..!!
1991ൽ ഇൻസ്പെക്ടർ ബൽറാം എന്ന അതേ ക്യാരക്ടർ നെയിമിൽ ആവനാഴിക്ക് ഒരു രണ്ടാം ഭാഗം വന്നപ്പോൾ അത് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി..!
മലയാളത്തിന് പോലീസുകാരന്റെ ശൗര്യവും, വീര്യവും, ആമ്പിയൻസും, തലയെടുപ്പും. etc..etc.. അങ്ങനെ എന്തല്ലാമുണ്ടോ അതൊക്കെയും ചിരപരിചിതമാക്കിയ ഇൻസ്പെക്ടർ ബൽറാമിന് നാളെ 34 വർഷങ്ങൾ തികയുകയാണ്. ബൽറാമിന് നമുക്ക് നീട്ടിയൊരു സല്യൂട്ട് കൊടുക്കേണ്ടേ. വേണ്ട..! കാരണം, അങ്ങകലെ ബൽറാമിനെയും, പെരുമാളിനെയും, ഇന്നിവിടെ രാജൻ സക്കറിയെയും, മണി സാറിനെയും വരെ പ്രക്ഷകന്റെ ആത്മാവിലേക്ക് ആകർഷിച്ചിറക്കിയ മമ്മൂട്ടിക്ക് തന്നെയിരിക്കട്ടെ. ആ വലിയ സല്യൂട്ട്..!!🙏🙏
👉🏻Release Day - 20 Theatres (All Time Record Release At That Time)
👉🏻25 Day - 20 Theatres (25 Day 20 Theatres With Regular Shows, First Malayalam Movie To Do So)
👉🏻50 Day - 11 Theatres (Second Malayalam Movie After Inyenkilum To Complete In 11 Theatres)
👉🏻75 Day - 3 Theatres
👉🏻100 Day - 2 Theatres
👉🏻150+ Day Reported Gross 1cr (All Time Record At That Time)
All Time Record Breaker At That Time
#Aavanazhi #Inspector_Balram #Mammootty #IH