കടുഗണ്ണവ ഒരു യാത്ര ഓഗസ്റ്റ് 16 മുതൽ ശ്രീ ലങ്കയിൽ ആരംഭിക്കും.. MT - Netflix Segment.. !!

0

 കടുഗണ്ണവ ഒരു യാത്ര ഓഗസ്റ്റ് 16 മുതൽ ശ്രീ ലങ്കയിൽ ആരംഭിക്കും..



MT ക്ക് കൊടുക്കുന്ന ട്രിബൂട്ടിൽ ശിഷ്യൻ ഇല്ലാതെ അതിനൊരു പൂർണത വരില്ല.. ❤️
MT - Netflix Segment.. !!

എം.ടി.-രഞ്ജിത്ത്-മമ്മൂട്ടി ചിത്രം: കടുഗന്നാവ ഒരു യാത്ര. ഷൂട്ടിംഗ് ആഗസ്റ്റ് 16 ന് ശ്രീലങ്കയില്‍ തുടങ്ങും

എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 16 ന് ശ്രീലങ്കയില്‍ ആരംഭിക്കും. കടുഗന്നാവ ഒരു യാത്ര എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എം.ടി. വാസുദേവന്‍നായരുടെ ആത്മകഥാംശം പുരണ്ട ഒരു കഥാപാത്രം കൂടിയാണ് കടുഗന്നാവയിലേത്. നാല് ദിവസത്തെ ഷൂട്ടിംഗാണ് ശ്രീലങ്കയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്തിടെ ലൊക്കേഷന്‍ ഹണ്ടിനായി കലാസംവിധായകന്‍ പ്രശാന്ത് മാധവ് ശ്രീലങ്കയിലെത്തിയിരുന്നു. ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിക്കും. കടുഗന്നാവ ആദ്യം സംവിധാനം ചെയ്യാനിരുന്നത് ലിജോ പെല്ലിശ്ശേരിയാണ്. ലിജോ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലായതിനാല്‍ ഈ പ്രൊജക്ടില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് രഞ്ജിത്ത് ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഇതാദ്യമായാണ് എം.ടിയുടെ തിരക്കഥയില്‍ രഞ്ജിത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. എം.ടിയുടെ പത്ത് തിരക്കഥകളില്‍നിന്ന് ഒരുക്കുന്ന പത്ത് സിനിമകളില്‍ ഒന്നുകൂടിയാണ് കടുഗന്നാവ. ഇതിനോടകം എട്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. രഞ്ജിത്ത് ചിത്രത്തിന് പുറമേ പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു സിനിമകൂടിയാണ് ഈ ശ്രേണിയില്‍ പൂര്‍ത്തിയാകാനുള്ളത്. ന്യൂസ് വാല്യു പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ പത്ത് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിനാണ് വിതരാണാവകാശം. ആര്‍.പി.എസ്.ജി. ഗ്രൂപ്പ് നിര്‍മ്മാണപങ്കാളിയാണ്

Post a Comment

0Comments
Post a Comment (0)