മമ്മൂക്ക വെള്ളിത്തിരയിൽ മുഖം കാണിച്ചിട്ട് 51 വർഷങ്ങൾ

0

 മമ്മൂക്ക വെള്ളിത്തിരയിൽ മുഖം കാണിച്ചിട്ട് 51 വർഷങ്ങൾ



പല മുഖങ്ങൾ, പല ഭാഷകൾ, പല ഭാഷാശൈലികൾ, പല നേട്ടങ്ങൾ!
തന്റെ എഴുപതാം വയസ്സിലും നടൻ എന്ന രീതിയിലും താരം എന്ന രീതിയിലും ഇന്ത്യൻ സിനിമയിൽ തിളങ്ങി നില്കുന്നു. തന്റെ പരിമിതികളെ പ്രയത്നം കൊണ്ട് വരുതിയിലാക്കികൊണ്ടിരിക്കുന്നയാൾ. പതനങ്ങൾ സംഭവിക്കുമ്പോഴും തന്നെ ആർക്കും എഴുതി തള്ളാൻ സാധിക്കില്ല എന്ന് തെളിയിച്ചു കൊണ്ട് ഇപ്പോഴും അനുസ്യൂതം മുന്നേറുന്നു. കാലത്തിനനുസരിച് update ആകാനുള്ള കഴിവും, എല്ലാ കാലത്തും പുതിയ ആൾക്കാരോട് ജോലി ചെയ്യാനുള്ള താല്പര്യവും, ഒരു നടൻ എന്ന രീതിയിലുള്ള തൊഴിൽപരമായ മത്സരബുദ്ധിയും, ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിനായുള്ള ആത്മ സമർപ്പണവും ഞാൻ അദ്ദേഹത്തിൽ കാണുന്ന മേന്മകൾ ആണ്.
ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് വെള്ളിത്തിരയിൽ അനശ്വരമാക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു 🥰
410+ films | 6 languages | 3 National Awards | 5+2 State Awards | 12+1 Filmfare Awards
The patriarch 👑

Post a Comment

0Comments
Post a Comment (0)